ഹാദിയയോട് മന്ത്രി കെ.ടി ജലീലിന് പറയാനുള്ളത് | Oneindia Malayalam

2017-12-07 890

KT Jaleel's Post About Hadiya Goes Viral


ഹാദിയ കേസിലെ ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഇനിയും അവസാനിച്ചിട്ടില്ല. അതിനിടയില്‍ ഇപ്പോഴിതാ എല്‍ഡിഎഫ് സര്‍‌ക്കാരിലെ ഒരു മന്ത്രി നിലപാട് വ്യക്തമാക്കി രംഗത്തു വന്നിരിക്കുന്നു. മന്ത്രി കെ.ടി ജലീലാണ് ഈ വിഷയത്തില്‍ നിലപാട് പരസ്യമാക്കിയത്. ഹാദിയയെ പച്ചയും ( ലീഗിന്റെ പച്ചയല്ല ), അശോകനെ കാവിയും ( RSS ന്റെ കാവി )പുതപ്പിക്കുന്നവരോട് സവിനയം എന്നാണ് മന്ത്രി കെടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. മന്ത്രി പറയുന്നത് ഇതാണ്: ഒരുപാട് മതപരിവര്‍ത്തനങ്ങള്‍ നടന്നിട്ടുള്ള നാടാണ് ഇന്ത്യ . ഇന്നിവിടെയുള്ള 99% ഹൈന്ദവേതര മത വിശ്വാസികളുടെ പൂര്‍വ്വികരൂം പ്രാചീന ഇന്ത്യന്‍ മതത്തില്‍ നിന്ന് പരിവര്‍ത്തനം ചെയ്ത് വന്നിട്ടുള്ളവരാണ് . അവയൊന്നും രാജ്യത്ത് ഒരു തരത്തിലുള്ള സംഘര്‍ഷവും അകല്‍ച്ചയും വിവിധ മതവിഭാഗങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടില്ല . രു പ്രവാചകനും വേദഗ്രന്ഥവും സ്വര്‍ഗ്ഗലബ്ധി സാദ്ധ്യമാകാന്‍ സഹോദര മതസ്ഥനായ ഒരാളെ തന്റെ മതത്തിലേക്ക് കൊണ്ട് വരണമെന്ന് നിബന്ധന വെച്ചിട്ടില്ല. ലോകത്ത് ഇന്ന് നിലനില്‍ക്കുന്ന എല്ലാ മതങ്ങങ്ങളും വേദപ്രമാണങ്ങളും വ്യത്യസ്ത കാലഘട്ടങ്ങളില്‍ വിവിധ സമൂഹങ്ങളില്‍ ഒരു ലക്ഷത്തിലധികം വരുന്ന പ്രവാചകന്മാരിലൂടെ ദൈവത്തില്‍ നിന്ന് അവതീര്‍ണ്ണമായിട്ടുള്ളതാണെന്ന് കരുതിയാല്‍ തീരുന്ന പ്രശ്‌നമേ നാട്ടിലുള്ളു എന്ന് മന്ത്രി പറയുന്നു.ഇസ്ലാമതം സ്വീകരിക്കാതെ മരണപ്പെട്ട് പോയ അബൂത്വാലിബിനെ മുഹമ്മദ് നബി തള്ളിപ്പറയുകയോ വെറുക്കുകയോ ചെയ്തിട്ടില്ലെന്നോര്‍ക്കണം .

Free Traffic Exchange

Videos similaires